നിങ്ങളിൽ നിന്നു മറഞ്ഞ രഹസ്യങ്ങൾ എനിക്കില്ല തലയണകളേ.. നിന്നോളം വളർന്നൊരു ചങ്ങാതിയുമില്ല.. കണ്ട കണ്ണുനീരൊക്കെ മറന്നുകൊൾക.. സഹതാപമില്ലാത്ത നിൻറെ സാമീപ്യം ഇന്നേതു പൊയ്മുഖത്തേക്കാൾ വിശിഷ്ടം.. ചിരിക്കാത്ത കരയാത്ത ചതിക്കാത്ത നീ തന്നെ എൻറെ രഹസ്യങ്ങളുടെ ഭാണ്ഡം.. നിൻറെ മടിത്തട്ടിനെക്കാൾ ഭദ്രം അമ്മ മാത്രം.. എങ്കിലും കണ്ണുനീരിൻറെ ഉപ്പുരസമേറ്റു പൊളളിയ നിൻറെ തൊലികൾ പകൽ വെളിച്ചത്തിൽ അലോസരപ്പെടുത്തുന്നു.. എങ്ങോ മറന്ന പല മുറിവുകളും ഓർമ്മപ്പെടുത്തുന്നു നിൻറെ ആ പാടുകൾ..പലതും മറവിക്കു വിട്ടു കൊടുക്കാതെ കാക്കാൻ കൂട്ടുനിന്നതിന് നിന്നോട് മാത്രം കടപ്പെട്ട ഞാൻ..
Sunday, March 27, 2016
രഹസ്യം
Saturday, March 26, 2016
ചിതൽ
ചിതൽ ഒരു ജീവി അല്ലെന്നും ഒരു അവസ്ഥ ആണെന്നും ചിന്തിക്കാൻ തുടങ്ങിയ മനസ്സിനു ചിതലരിച്ചിരിക്കുന്നു.. കാർന്നു തിന്നപ്പെട്ട പുസ്തകം കണക്കെ ചിന്തകൾ അവ്യക്തമായിരിക്കുന്നു..
Friday, March 25, 2016
ഇക്കുറിയും തോറ്റത് ഞാൻ തന്നെ..
അലോസരപ്പെടുത്തിയ കാറ്റിനെ പഴിപറഞ്ഞു ജനാലയടച്ചു കുറ്റിയിട്ടു ഫാനിൻറെ സ്വിച്ചിട്ടു കിടന്നപ്പോഴാണ് ആലോചിച്ചത് എന്തൊരു വിരോധാഭാസാല്ലേ..
Wednesday, March 23, 2016
ഓർമ്മകൾ
ഭൂതകാലത്തിൻറെ അവകാശികളാണ് ഓർമ്മകൾ.(പമാണപ(തമില്ലാത്ത അവകാശികൾ!..ഇന്നൊരു മധുരനാരങ്ങ മിഠായി പോലും ഭൂതകാലത്തിനു സ്വന്തം..ഉടമയോട് അടിമ കേഴും കണക്കെ യാചിക്കുന്നൂ കാലമേ ഓർമ്മകൾക്കു ജീവനേകൂ..
Saturday, October 10, 2015
Monday, September 21, 2015
ഒരു കുഞ്ഞു ഞാൻ
കാലത്തിൻറെ വേഗത മനസ്സിനും ശരീരത്തിൻറെ വേഗത ചിന്തകൾക്കും എത്തിപ്പിടിക്കപ്പെടാതായിരിക്കുന്നു.. ഒരു കളിത്തൊട്ടിലിൽ കിടന്നു കാണുന്നതെല്ലാം അത്ഭുതമെന്നു തോന്നാൻ ആഗ്രഹം..
Thursday, September 17, 2015
പ്രാർത്ഥന
മൗനത്തിനു പിറകേ ഒരു ദീർഘനിശ്വാസം.. അതാണ് പലപ്പോഴും അമ്പലങ്ങളിൽ പോലും കാണാൻ കഴിയാത്ത യഥാർത്ഥ (പാർത്ഥന.. 17.09.2015