Thursday, June 9, 2016

കാറ്റ്

ചൂളം വിളിച്ചുകൊണ്ടു മഴക്കു മുൻഗാമിയായി എത്തി കാറ്റ്.. ആരെയും(ശദ്ധിക്കാതെ പതുക്കെ നീങ്ങിക്കൊണ്ടിരുന്ന പുഴ മുഖമൊന്നുയർത്തി കാറ്റിനെ നോക്കി പുഞ്ചിരിച്ചു.. പിന്നെ രണ്ടു പേരും മത്സരമായി.. കുതിച്ചൊഴുകി പുഴയും ആഞ്ഞടിച്ചു കാറ്റും കുസൃതി കാട്ടി.. ഇടക്കൊന്നു  ഇക്കിളിപ്പെടുത്താനാഞ്ഞ കാറ്റിനു പിടികൊടുക്കാതെ പുഴ തെന്നിമാറി.. മുന്നിൽകണ്ട പാറയിൽ ഇടിച്ചു വെളളം തെറിപ്പിച്ചു കാറ്റിനു മറുപടി കൊടുത്തു പുഴ.. പൊട്ടിച്ചിരിച്ചു രണ്ടുപേരും കൈകോർത്തു മുന്നേറി.. ഇടക്കു പുഴ വാശിപിടിച്ചപ്പോൾ ദൂരെനിന്നും ഒരു കറുത്ത മേഘത്തെ കൊണ്ടുവന്നു പെയ്യിച്ചു മന്ദമാരുതൻ.. പിറന്നു വീണ മഴയെ നോക്കി മനം നിറഞ്ഞ പുഴ കളകള ശബ്ദത്തോടെ ആർത്തുച്ചിരിച്ചു.. കാറ്റു കൊണ്ടുതന്ന സമ്മാനം സിരകളിലേന്തി പുഴയും പുഴയുടെ ചിരി കണ്ട കാറ്റും ഒരുമിച്ചു യാ(ത തുടർന്നു.. പൊക്കിൾക്കൊടി പറിച്ചുമാറ്റാത്ത അമ്മയാം മലകളെ ചൂണ്ടിക്കാട്ടിയും മരങ്ങൾ സമ്മാനിച്ച മഞ്ഞയും പച്ചയും ഇലകൾ ചാഞ്ചാടിയും ഉടഞ്ഞുവീണ മരജഡങ്ങൾ പേറിയും പുഴ കാറ്റിനോടു കിന്നരിച്ചൊഴുകി.. ഇനി ഒരിക്കലും പിരിയാനാവില്ലെന്നു രണ്ടുപേരും പറയാതെ പറഞ്ഞു.. ഭൂമിയിൽ കണ്ട അന്ധമായ (പണയം.. പിന്നീട് പുഴ ഗർഭം ധരിച്ചു കൈവഴികളായൊഴുകി.. കാറ്റു കൈമാറിയ ദീപശിഖയേന്താൻ പിന്നെയും കുഞ്ഞുകാറ്റുകളുണ്ടായി.. ഇനിയും തുടരും ഭൂമിയിൽ അന്ധമായ (പണയം..