Sunday, January 6, 2013

അവൾ








അവൾ...
മഴ കാത്തുനിൽക്കുന്ന വേഴാമ്പലിനെ പോലെ കാലൊച്ചയ്ക്കുവേണ്ടി അവൾ കാതോർത്തു..
രാവിൻ അന്ധകാരവും പകലിൻ ചൂടും അവൾ തിരിച്ചറിഞ്ഞില്ല..
തനിക്കു പിറവി തന്ന അഛനമ്മമാരെ അവൾ അറിഞ്ഞില്ല..
വർഷം കഴിഞ്ഞു മഞ്ഞുപൊഴിഞ്ഞതും കണ്ടില്ല..
അവളെന്നും കാലൊച്ചകൾക്കു പിറകേ ആയിരുന്നു..
ഔദാരൃത്തിനു വേണ്ടി ആയിരുന്നില്ല പകരം ഇത്തിരി സ്നേഹത്തിനു വേണ്ടി ആയിരുന്നു നോട്ടം..
മനസ്സിൻടെ താളം തെറ്റിയതും കാലമാകുന്ന (തു സൗന്ദരൃം തട്ടിയെടുത്തതും തൻടെ അറിവോടെയല്ലെന്ന സതൃം അവൾ തിരിച്ചറിഞ്ഞില്ല..
അവളുടെ നിശബ്ദത അന്തരീക്ഷത്തെയും ബാധിച്ചെന്ന തോന്നൽ ഗൃഹത്തിൽ ഉളവാക്കി..
ഏവരും വിട്ടു പിരിഞ്ഞപ്പോഴും അവളെ വിട്ടുപിരിയാൻ മൂകത തയ്യാറായില്ല..
ഏവരെയും വസന്തം സന്തോഷിപ്പിച്ചപ്പോൾ ഏകാന്തതയുടെ ദുഃഖം എന്തെന്നറിയുകയായിരുന്നു അവൾ..
(പകൃതി തൻടെ വികാരം അരുവികളുടെയും കിളികളുടെയും ശബ്ദത്തിലൂടെ (പതിഫലിപ്പിക്കുമ്പോൾ ശബ്ദവികാരമെന്തെന്നു മറന്നു കഴിഞ്ഞിരുന്നു അവൾ..
ഏതെങ്കിലും സന്ധൃയിൽ ഒരു വിരുന്നുകാരനെപ്പോലെ അവൻ കടന്നു വരുമെന്നവൾ (പതൃാശിച്ചു..
തൻടെ ശരീരം രോഗത്തിനു കീഴടങുകയാണെന്നറിയാതെഅവൾ കാത്തുനിന്നു..
മനസ്സിൻടെ വേദന ശരീരവേദന എന്തെന്നവളെ അറിയിച്ചില്ല..
തൻടെ സൗകരൃപൂർണ്ണമായ കൗമാരത്തിലും യൗവനത്തിലും അവൾ കരുതിക്കാണുമോ ഇങ്ങനെയൊരുനാൾ അവളെയും കാത്തിരിക്കുന്നുണ്ടെന്ന്..
തൻടെ സൗന്ദരൃത്തിനു തുല്ലൃമായി മറ്റൊന്നുമില്ലെന്നു അഹങ്കരിച്ചിരുന്നോ അന്ന്..
ഒടുവിൽ... അവളുടെ കാത്തിരിപ്പിനു അവസാനമാകുമ്പോഴേക്കും ആ ശരീരത്തെ രോഗം തളർത്തിയിരുന്നു..
അവളുടെ (പതൃാശപോലെ ഒരു വിറങ്ങലിച്ച സന്ധൃയിൽ അവൻടെ കാലൊച്ച നിശബ്ദയെ കീറിമുറിച്ചുകൊണ്ടു കടന്നുവന്നു..
പക്ഷെ..... അപ്പോഴേക്കും ആർക്കും വേണ്ടാത്ത ആ ശരീരത്തെ മരണം എന്ന കൂട്ടുകാരി തട്ടിയെടുത്തിരുന്നു..
എന്തേ അവൻ ഒന്നിനും (പതികരിച്ചില്ല..!!!!

Thursday, January 3, 2013

ആശ്ചരൃചിഹ്നം

അതെ... ജീവിതം ഒരു ആശ്ചരൃചിഹ്നം!!!!!!