Saturday, November 11, 2017

ദൈവത്തിനോട്..

അറിയാല്ലോ അല്ലെ..!
അതേ ഞാൻ തന്നെ.. വെളിച്ചം..!!
കുറച്ചു കാലമായി മനുഷ്യർ എന്നെ പല പേരുകളിൽ വിളിക്കാൻ തുടങ്ങിയിട്ട്.. മനസ്സ്.. ഹൃദയം.. ദയ.. ഭക്തി.. സ്നേഹം..  അങ്ങനെ എന്തൊക്കെയോ.. എങ്ങനെ വിളിച്ചാലും ഞാൻ ഞാൻ തന്നെ ആയതോണ്ട്  അതൊന്നും മൈൻഡ് ചെയ്യാറേ ഇല്ല.. പക്ഷേ ഈയിടെയായി എനിക്കൊരു ഐഡന്റിറ്റി ഇല്ലാത്ത പോലൊരു തോന്നൽ.. ഒരു തീപ്പെട്ടിക്കൊളളി ഉരച്ചു കത്തിച്ചു ഒരു മെഴുകുതിരിയിലോ വിളക്കിലോ പകർന്നു അവരതിനെ എന്റെ പേരുവിളിച്ചു.. സന്ധ്യ കഴിയുമ്പോൾ ഇരുട്ടിനെ മറയ്ക്കാൻ അവർ നീളൻ ട്യൂബുകളും ഉരുണ്ട  ബൾബുകളും തെളിയിച്ചു അതിനും എന്റെ പേരു തന്നെ വിളിച്ചു.. വെളിച്ചമെന്ന വാക്കിനു അനന്തമായ അർത്ഥമാണെന്നും അത് തന്റെ ഉള്ളിൽതന്നെ ആണെന്നും വിളിച്ചു പറയണമെന്ന് തോന്നി പലപ്പോഴും.. ഇന്ന് അവിടെ വിളിച്ചു പറയാൻ പറ്റാത്തത് അങ്ങയുടെ മുന്നിൽ പറയണമെന്ന് തോന്നി.. അവർക്ക് ഒരു അവസരം കൂടി കൊടുക്കുക.. ലോകം നല്ലതായിത്തീർന്നിടും..

എന്ന്..
സ്വന്തം..
ശരിക്കും വെളിച്ചം
ഒപ്പ്..

Thursday, June 1, 2017

വെറും ഒരു കഥ

അറിയാതെ മററുളളവരുടെ കഥയിലെ ചീത്ത കഥാപാത്രമാക്കപ്പെട്ട വ്യക്തി എന്നും സ്വന്തം കഥയിലെ നായകൻ തന്നെ ആയിരിക്കും. താൻ മറ്റൊരിടത്ത് മറ്റൊരു രീതിയിലാണ് ചിത്രീകരിക്കപ്പെട്ടതെന്നു അറിയുന്നത് വരെയും അവൻ ആത്മവിശ്വാസത്തോടെ ആടിക്കൊണ്ടിരിക്കും തന്റെ നായകവേഷം. അറിഞ്ഞു കഴിഞ്ഞാലും അവൻ ആടും പക്ഷെ ഒരു കോമാളിയാക്കപ്പട്ട അവന്റെ മുഖത്ത് പിന്നീട് ഒരിക്കലും സത്യമായ ഭാവങ്ങളെ ഉൾക്കൊളളാൻ അവൻ ശ്രമിക്കില്ല.. ജീവിതത്തിന്റെ പരമമായ ഒരു സത്യം.. Act like a fool when you start notice everything 😊

Tuesday, February 14, 2017

ഒരു കഥ

ഒരിക്കലും ദൈവം ഭൂമിയിലെ രണ്ടു മനുഷ്യജീവിതങ്ങൾക് ഒരേ തിരക്കഥ എഴുതിയിട്ടില്ല.. അത്‌കൊണ്ട്  തന്നെ ഒരാളുടെ മരണം ഒരു കഥയുടെ അവസാനമാണ്.. മറ്റൊരാൾക്കു ഒരിക്കലും വായിച്ചുതീർക്കാൻ പറ്റാത്ത ഒരു കഥ.. ജീവിച്ചിരിക്കെ ഒരു  വ്യക്‌തി തന്റെ കണ്ണിലൂടെ മാത്രം കാണുന്ന കാഴ്ചകൾ ഒരു അവലോകനമായി എന്നും അയാളോടൊപ്പം വളർന്നുകൊണ്ടിരിക്കും.. തന്റെ  കാഴ്ചപ്പാടുകൾ മിക്കതും എന്താണ് ലോകമെന്ന അപഗ്രഥനത്തിലേക്കാണ്  അയാളെ കൊണ്ടുചെന്നെത്തിക്കുക.. അതുകൊണ്ടാണ് മനുഷ്യന് "അഭിപ്രായം" എന്ന സ്വാതന്ത്ര്യത്തിനോട് ഇത്ര ഇഷ്ടം.. പറഞ്ഞുതീർക്കാൻ പറ്റാത്ത കഥകളെ നിറയ്ക്കാൻ വേണ്ടിയാണു ദൈവം മനുഷ്യന് ഇത്രയും വിശാലമായൊരു മനസ്സ് കൊടുത്തത്.. നിറയ്ക്കണം പകുതി വരെയെങ്കിലും പറഞ്ഞു തീരാത്ത നന്മകളെ..