Thursday, May 5, 2016

നിനക്കായൊരു പേജ്..

പ്രിയപ്പട്ട ജിഷ..
നീയും പ്രസിദ്ധയായതിൽ സന്തോഷം. ഞാനും നീയും ഓരോ അമ്മയുടെ മകളാണ്.. നിനക്കു സഹിക്കേണ്ടി വന്ന വേദനകൾ ഇതോടെ തീർന്നു.. നീ ഭാഗ്യവതി... ഏപ്രിൽ 28 ന് മുൻപു നീ അനുഭവിച്ചതൊന്നും നിന്നെ പ്രശസ്തയാക്കിയില്ല.. പക്ഷെ ഇന്നു നീ ആരുടെയൊക്കെയോ സഹോദരിയായും മകളായും കേരളത്തിലെ പഠിക്കാൻ മിടുക്കിയായ ദളിത് വിദ്യാർത്ഥിയായും ഓരോ നിമിഷവും ഓർമ്മിക്കപ്പെടുന്നു.. നിൻറെ അമ്മയും അച്ചനും സഹോദരിയും സുഹൃത്തുക്കളുമടക്കം  പോസ്റ്റുമോർട്ടം ടേബിൾ നിനക്കായ് വൃത്തിയാക്കിയ ആളു വരെ ഇന്നു സെലിബ്രിറ്റിയായി.. നിന്നെ നീയാക്കിയ അനുഭവങ്ങൾ അറിയാത്ത പലരും നിന്നെ അവരുടെ സമയംപോക്കലിനിടയിലേക്ക് വലിച്ചിഴക്കുന്നു.. ഞാനടക്കം ആ സമൂഹം അറിയാതെ പോകുന്നു ഓരോ പെൺകുട്ടിയെയും അവളുടെ സഹനത്തെയും.. നിന്നെ ഓർക്കാൻ പോലും ലജ്ജ തോന്നുന്നു ജിഷാ.. കാരണം നീ ഞാനാകുന്നു.. ഇന്നീ സമൂഹത്തിൽ മരണം കൊണ്ടു മാത്രം ശ്രദ്ധ നേടാനാവുന്ന ഓരോ പെൺകുട്ടിയും നീയാകുന്നു.. നിൻറെ ഓരോ മുറിവുകളും അവജ്ഞയുളവാക്കുന്ന കാമത്തിൻറെ പ്രതീകമാണെങ്കിൽ അതിന് ഉത്തരവാധി നീയും ഞാനുമടങ്ങുന്ന മനുഷ്യകുലത്തിനാണ്.. നിന്നെ മുറിവേൽപ്പിച്ചു കൊന്നവനെ വേറെങ്ങും തിരയേണ്ട.. അവൻ ഇന്ന് എല്ലാരിലുമുണ്ട്.. അവനവൻ സ്വയം കണ്ടുപിടിച്ചു കൊല്ലേണ്ട ആ ഒരു പ്രതി.. നീ മരിച്ചെങ്കിൽ നിൻറെ മരണം കൊണ്ടു നിനക്കു നേടാനായത് സ്വാതന്ത്ര്യമാണ്.. നശ്വരമായ സ്വാതന്ത്ര്യം.. ഇനി നീയൊരു വെളുത്ത പൂവായ് വിടരുക.. അടുത്ത സൗമ്യയോ നിർഭയയോ ജിഷയോ കൊഴിയുമ്പോൾ നിനക്കും ആ ജഡത്തിൽ ഒരു സ്ഥാനമുണ്ടാകും.. കണ്ണീരിനെ മൂടുപടമാക്കി അവസരങ്ങളെ മുതലെടുത്തു ക്യാമറക്കണ്ണിൻറെ വെളിച്ചം മാത്രം തേടുന്ന പലരുടെയും കൈയ്യിലെ റീത്തിൻറെ ഒത്ത നടുക്കു നീ ഉണ്ടാകണം ആ വെളുത്ത പൂവായ്..

3 comments:

  1. ശരികൾ സമൂഹത്തിൽ നിന്നു അന്യമായിപ്പോവുന്ന ഈ ഒരു കാലഘട്ടത്തിൽ കണ്ണുകൾ തുറന്നു ചെവികൾ കൂർപ്പിച്ച് നിർഭയം പേന ചലിപ്പിച്ച എന്റെ അനിയത്തി കുട്ടിക്ക് ഇനിയും കരുത്തോടെ എഴുതാനായ് ദൈവം തുണക്കട്ടെ.....

    ReplyDelete
  2. ശരികൾ സമൂഹത്തിൽ നിന്നു അന്യമായിപ്പോവുന്ന ഈ ഒരു കാലഘട്ടത്തിൽ കണ്ണുകൾ തുറന്നു ചെവികൾ കൂർപ്പിച്ച് നിർഭയം പേന ചലിപ്പിച്ച എന്റെ അനിയത്തി കുട്ടിക്ക് ഇനിയും കരുത്തോടെ എഴുതാനായ് ദൈവം തുണക്കട്ടെ.....

    ReplyDelete