Wednesday, March 23, 2016

ഓർമ്മകൾ

ഭൂതകാലത്തിൻറെ അവകാശികളാണ് ഓർമ്മകൾ.(പമാണപ(തമില്ലാത്ത അവകാശികൾ!..ഇന്നൊരു മധുരനാരങ്ങ മിഠായി പോലും ഭൂതകാലത്തിനു സ്വന്തം..ഉടമയോട് അടിമ കേഴും കണക്കെ യാചിക്കുന്നൂ കാലമേ ഓർമ്മകൾക്കു ജീവനേകൂ..

Saturday, October 10, 2015

മുന്നോട്ട്...

ആകാശത്തിലേക്കുളള ദൂരം വിദൂരമല്ലെന്ന വിശ്വാസമാണ് ഓരോ പറവയുടെയും ചിറകിൻറെ ശക്തി..

Monday, September 21, 2015

ഒരു കുഞ്ഞു ഞാൻ

കാലത്തിൻറെ വേഗത മനസ്സിനും ശരീരത്തിൻറെ വേഗത ചിന്തകൾക്കും എത്തിപ്പിടിക്കപ്പെടാതായിരിക്കുന്നു.. ഒരു കളിത്തൊട്ടിലിൽ കിടന്നു കാണുന്നതെല്ലാം അത്ഭുതമെന്നു തോന്നാൻ ആഗ്രഹം..

Thursday, September 17, 2015

പ്രാർത്ഥന

മൗനത്തിനു പിറകേ ഒരു ദീർഘനിശ്വാസം.. അതാണ് പലപ്പോഴും അമ്പലങ്ങളിൽ പോലും കാണാൻ കഴിയാത്ത യഥാർത്ഥ (പാർത്ഥന.. 17.09.2015

Wednesday, August 26, 2015

ഞാൻ

ഒറ്റപ്പെടലുകളാണെന്നു തിരിച്ചറിയപ്പെടാതിരിക്കുമ്പോഴാണ് ആ അവസ്ഥക്കു കൂടുതൽ ഭംഗി. ഇന്നോളം തിരിച്ചറിയരുതെന്നു അറിഞ്ഞുകൊണ്ടു ആ(ഗഹിച്ച അവസ്ഥ.

ഇന്നു ഞാൻ തനിയെ..

കാർമേഘങ്ങൾ കൂടുകൂട്ടിയ അവസ്ഥ. എന്നിട്ടും ജനാല തുറന്നപ്പൊ ഒരു നീല വെളിച്ചം (ദുതഗതിയിൽ എങ്ങും മിന്നിത്തെളിഞ്ഞു. ആവശഽമില്ലാഞ്ഞിട്ടും അതിൻറെ പിറകേപോയി കണ്ണുകൾ. ആകാശത്തിനും കടലിനുമല്ലാതെ ഒറ്റപ്പെടലിനും നിറം നീല തന്നെ..

Saturday, August 22, 2015

മുഖങ്ങൾ

പൊയ്മുഖങ്ങൾ കണ്ടു മടുത്തൂ കണ്ണുകൾ..